ഹര്‍ത്താലിനെതിരെ വീട്ടമ്മമാരുടെ പൊതിച്ചോര്‍ സമരം; എറണാകുളം നഗരപരിധിക്കുള്ളില്‍ ഹര്‍ത്താല്‍ ദിവസം വീട്ടമ്മമാര്‍ വിശന്നിരിക്കുന്നവര്‍ക്ക് പൊതിച്ചോര്‍ നല്‍കി പ്രതിഷേധിക്കും

single-img
26 January 2015

Say no Harthalഹര്‍ത്താലിനെതിരേ എറണാകുളം നഗരപരിധിക്കുള്ളില്‍ വീട്ടമ്മമാര്‍ പൊതിച്ചോര്‍ നല്‍കി പ്രതിഷേധിക്കും. സേ നോ ഹര്‍ത്താല്‍ കൂട്ടായ്മയുടെ പിന്‍ബലത്തിലാണ് വ്യത്യസ്ഥമായ ഈ സമരപരിപാടിയുമായി വീട്ടമ്മമാര്‍ രംഗത്തിറങ്ങുന്നത്. കൊച്ചിയില്‍ ഹര്‍ത്താല്‍ മൂലം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമൂട്ടുന്നവര്‍ക്ക് വീട്ടമ്മമാര്‍ തയ്യാറാക്കുന്ന പൊതിച്ചോറുകള്‍ എത്തിച്ചു കൊടുക്കാനാണ് സേ നോ ഹര്‍ത്താല്‍ കൂട്ടായ്മയുടെ പദ്ധതി.

9947790008 എന്ന നമ്പരില്‍ അഞ്ച് പൊതിച്ചോറെങ്കിലും തയ്യാറാക്കി അറിയിച്ചാല്‍ ഭക്ഷണം വീട്ടില്‍ വന്ന് ശേഖരിക്കുമെന്ന് പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്. കൂടാതെ രാവിലെ ഗാന്ധി സ്‌ക്വയറില്‍ നിന്ന് വാഹന ജാഥയും സംഘടിപ്പിച്ചിട്ടുണ്ട്.