കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദനക്കുറവു മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വെളിച്ചെണ്ണയിലുള്ളത് മാരക വിഷം

single-img
24 January 2015

Oilഅന്ന് റബ്ബര്‍ അതിന്റെ നല്ലരൂപത്തിലായിരുന്നപ്പോള്‍ കേരളത്തിലെ തെങ്ങുകള്‍ മുറച്ചുമാറ്റി പകരം റബ്ബര്‍ വെച്ച മലയാളികള്‍ ഇന്ന് സ്വന്തം നാട്ടില്‍ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാനാകാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വെളിച്ചെണ്ണയില്‍ കമാരക വിഷമെന്ന് റിപ്പോര്‍ട്ട്. ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ ലഭ്യമാകുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിനു ഹാനികരമായ ലിക്വിഡ് പാരഫിന്‍ ഓയില്‍, പാം കേര്‍ണല്‍ ഓയില്‍ എന്നിവ കലര്‍ന്നതായി പരിശോധനയില്‍ കണെ്ടത്തിയിട്ടുണ്ടെന്നുള്ള വിവരം കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എ. മജീദാണ് പത്രസമ്മേളനത്തില്‍ അറിയിച്ചത്.

വെളിച്ചെണ്ണ കേടാകാതിരിക്കാനും മണവും നിറവും ലഭിക്കാനുമായി ചേര്‍ക്കുന്ന അസംസ്‌കൃതവസ്തുക്കള്‍ അതിനെ വിഷമയമാക്കുന്നു. ഇത്തരം എണ്ണകളുടെ ഉപയോഗം കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. മലയാളികളുടെ ഉപയോഗത്തിന് ആവശ്യമായ തോതില്‍ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാല്‍ സാധിക്കാതെ വന്നതോടെ ദിനംപ്രതി 350-400 മെട്രിക് ടണ്‍ എണ്ണയാണ് അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കെത്തുന്നത്.