സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കുവാനുള്ള 8000 രൂപയ്ക്കായി സ്ത്രീ സ്വന്തം വൃക്ക വിറ്റു

single-img
19 January 2015

Chikkatahyammaകര്‍ണ്ണാടകയില്‍ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തില്‍ കൈക്കൂലി നല്‍കാനുള്ള 8,000 രൂപ കണ്ടെത്താന്‍ കര്‍ണാടകയിലെ സ്ത്രീ സ്വന്തം വൃക്ക വിറ്റു. ചിക്കത്തായമ്മ എന്ന 55 കാരിയോട് അവരുടെ ഭൂമി സംബന്ധമായ സര്‍ക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ റെവന്യൂ ഉദ്യോഗസ്ഥനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

മറ്റൊരാള്‍ കയ്യേറിയ അച്ഛന്റെ പേരിലുള്ള 15 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ കുടുംബത്തിന്റെ പേരിലാക്കാന്‍ രേഖകള്‍ ശരിയാക്കി നല്‍കാന്‍ ഒരുവര്‍ഷമായി നിരന്തരം ഉദ്യോഗസ്ഥനെ കണ്ടിട്ടും നടക്കാത്തതിനെ തുടര്‍ന്നാണ് മറ്റുവഴികളില്ലാതെ സ്വന്തം വൃക്കവിറ്റ് കൈക്കൂലി നല്‍കാന്‍ തീരുമാനിച്ചതെന്ന് ചിക്കത്തായമ്മ പറഞ്ഞു. അതല്ലാതെ സാധുവായ തനിക്ക് വേറെ വഴിയിയല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ദൊദയ്യ എന്ന ഉദ്യോഗസ്ഥനാണ് ചിക്കത്തായമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടത്. തന്റെ അച്ഛന്റെ പേരിലുള്ള ഭൂമിയുടെ രേഖകള്‍ ശരിയാക്കാന്‍ എന്തിന് കൈക്കൂലി നല്‍കണമെന്ന് ഉദ്യോഗസ്ഥനോട് ചോദിച്ചെന്നും എന്നാല്‍ തുക നല്‍കിയില്ലെങ്കില്‍ രേഖകള്‍ ശരിയാക്കില്ലൈന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും അവര്‍ പറഞ്ഞു. സംഭവം വിവാദമായതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.