ഭര്‍ത്താവിനെ ചുംബിച്ചതിന് ദീദി ദാമമാദരന് കാരണം കാണിക്കല്‍ നോട്ടീസ്

single-img
15 January 2015

deedi-damodharanകോഴിക്കോട്ട് നടന്ന ചുംബന സമരത്തിനിടെ ഭര്‍ത്താവിനെ ചുംബിച്ചതിന് തിരക്കഥാകൃത്ത് ദീദി ദാമോദരന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കാരണം കാണിക്കല്‍ നോട്ടീസ്. ദീദി ദാമോദരന്‍ കോഴിക്കോട് ഐ.എച്ച്.ആര്‍.ഡിയില്‍ അധ്യാപികയാണ്.

കോഴിക്കോട്ടുനിന്ന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട്ട് ചുംബന സമരക്കാര്‍ക്കെതിരെ പോലീസ് ലാത്തിവീശിയതറിഞ്ഞ് മിഠായിത്തെരുവിലെ എസ്.കെ പ്രതിമക്കരികില്‍ എത്തിയ ദീദിയും ഭര്‍ത്താവ് പ്രേംചന്ദും ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആലിംഗനം ചെയ്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറിയത് സര്‍വീസ് ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.