അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല; ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനം എങ്ങുമെത്തിയില്ല: വിവരാവകാശ രേഖകള്‍ പുറത്ത്

single-img
10 January 2015

24TV_MONSOON_2075232fഅപകട സമയത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരെ സഹായിക്കാന്‍ ഇറങ്ങുന്ന അഗ്‌നിശമനസേനാങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല എന്ന് വിവരാവകാശ രേഖകള്‍ . ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് പി ഐ ഒ എ ഷാജഹാന്‍ നല്‍കിയ വിവരാവകാശ രേഖകളില്‍ ആണ് അഗ്‌നിശമനസേനാങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല എന്ന് വ്യതമാകുന്നത് .

നേരത്തെ ഒരു വര്‍ഷം മുന്‍പ് ആയിരുന്നു അപകടസാധ്യത കൂടുതല്‍ ഉള്ള മേഖലയില്‍ ജോലി നോകുന്നവര്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രക്യപിച്ചത്.എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ഇന്‍ഷുറന്‍സ് പദ്ധതി ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുക ആണ് . ഫയര്‍ ഫോഴ്‌സിലെ ഉന്നത ഉധ്യൊഗസ്തര്‍ പറയുന്നത് അനുസരിച്ച് 2014 ല്‍ ഇതുമായി ബെന്ധപെട്ട് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടന്നു എങ്കിലും പിന്നീട് തുടര്‍ചര്‍ച്ചകള്‍ ഒന്നും ഉണ്ടായില്ല .

ഇതോടെ പതിവ് സര്‍ക്കാര്‍ കാര്യം പോലെ ഇതും പാതി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ആണ് . എന്തായാലും തൊഴില്‍ എന്നതിന് അപ്പുറം സ്വന്തം ജീവന്‍ പണയപെടുത്തി സഹജീവികള്‍ക്ക് വേണ്ടി ഇറങ്ങി തിരിക്കുമ്പോഴും ഒരിക്കല്‍ പോലും അഗ്‌നിശമനസേനാങ്ങള്‍ ചിന്തിച്ചു കാണില്ല തങ്ങളുടെ ജീവിതം എത്രത്തോളം സുരക്ഷിതം ആണ് എന്ന് .

rti