ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്

single-img
11 December 2014

sakshiരാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹയാണെന്ന് ബിജെപി എംപി. സാക്ഷി മഹാരാജാണ് ഗോഡ്‌സെയ്ക്ക് വിശുദ്ധപദവി നല്‍കി രംഗത്തുവന്നത്. മഹാരാഷ്ട്രയില്‍ ഗോഡ്‌സെ അനുസ്മരണ ചടങ്ങിലാണ് സാക്ഷി മഹാരാജ് വിവാദ പ്രസ്താവന നടത്തിയത്.

സംഭവം വിവാദമായതോടെ സാക്ഷി മഹാരാജ് പ്രസ്താവന പിന്‍വലിക്കുകയും ചെയ്തു. നേരത്തെ ആര്‍എസ്എസിന്റെ മുഖപത്രമായ കേസരിയില്‍ നെഹ്‌റുവിനെയായിരുന്നു ഗോഡ്‌സെ വധിക്കേണ്ടിയിരുന്നതെന്ന പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.