മോട്ടോര്‍ വാഹനവകുപ്പും വൈദ്യുതി വകുപ്പും തൂത്ത് തുടച്ച് വൃത്തിയാക്കിയശേഷം ഋഷിരാജ് സിംഗ് വരുന്നു, സംസ്ഥാനത്തെ ഗുണ്ടകളെ ഒതുക്കാന്‍

single-img
22 November 2014

rishiraj-singh-2സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ എഡിജിപി ഋഷിരാജ്‌സിംഗിനെ ആഭ്യന്തരവകുപ്പിലേക്ക് കൊണ്ടുവരാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി സിംഗിന്റെ സേവനം ആഭ്യന്തരവകുപ്പിനു വിട്ടുനല്‍കാന്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനോട് അഭ്യര്‍ഥിക്കും. ആര്യാടന്‍ അംഗീകരിച്ചാല്‍ ഋഷിരാജ് സംസ്ഥാനതലത്തില്‍ ആദ്യത്തെ ഗുണ്ടാ സ്‌ക്വാഡിന്റെ തലവനായി മാറും.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ കേരളത്തെ സമ്പൂര്‍ണ ഹെല്‍മറ്റിലേക്ക് നയിക്കുകയും കേരളത്തിലെ മദ്യ ഉപയോഗം കുറയുകയും വാഹന അപകടങ്ങള്‍ കുറയുകയും ചെയ്തതിലൂടെ തന്റെ രണ്ടാം വരവറിയിച്ച സിംഗ് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് തത്സ്ഥാനത്തു നിന്നും മാറിയത്. കെഎസ്ഇബി വിജിലന്‍സ് വകുപ്പില്‍ പിന്നീടെത്തിയ സിംഗ് വൈദ്യുതി മോഷണം നടത്തിയ നിരവധി വമ്പന്മാരെയും പിടികൂടിയിരുന്നു.

ആഭ്യന്തര വകുപ്പിനെ ശക്തമാക്കാനാണ് ഋഷിരാജ് സിംഗിന്റെ സഹായത്തിനായി ചെന്നിത്തല നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.