റോജി റോയിയുടെ മരണത്തെ പേടിക്കുന്നവര്‍ ആര്?; ഇനി അവര്‍ ആരായാലും അവരെ പുറത്തു കൊണ്ടുവരാനുറച്ച് സോഷ്യല്‍ മീഡിയ കൂട്ടായ്മ

single-img
15 November 2014

Roji-Roy-family-e1415747076583തിരുവനന്തപുരം കിംസ് ആശുപത്രിയുടെ മുകള്‍ നിലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ വീണുമരിച്ച റോജി മറായ് എന്ന പത്തൊമ്പത് വയസ്സുകാരിയെ മരണശേഷം ആരൊക്കെയോ ഭയപ്പെടുന്നു. റോജി റോയുടെ മരണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്ന ആവശ്യവുമായി തുടങ്ങിയ 26000 അംഗങ്ങള്‍ക്ക് മുകളിലുള്ള ഫേസ്ബുക്ക് പേജ് കഴിഞ്ഞ ദിവസം ഹാക്ക്‌ചെയ്യപ്പെട്ടു. പേജിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അതില്‍ നിന്നും പിന്‍മാറാനുള്ള അന്ത്യശാസനവും എത്തിക്കഴിഞ്ഞു. മാത്രമല്ല റോജിയുടെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ പ്രയത്‌നിക്കുന്നവര്‍ക്കെതിരെ വിദേശത്തു നിന്നും ഭീഷണിയും പിന്‍മാറാനുള്ള നിര്‍ദ്ദേശങ്ങളും എത്തിക്കഴിഞ്ഞു. ഇതിന്റെയെല്ലാം പൊതുവായിട്ടുള്ള അര്‍ത്ഥം മരണശേഷവും റോജി റോയിയെ ആരോ ഭയപ്പെടുന്നുണ്ടെന്നതുതന്നെ.

റോജിയുടെ മരണത്തിനു പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്ാദ്യം മുതല്‍ക്ക് ഫേസ്ബുക്ക് കൂട്ടായ്മയുടെ ഭാഗമാകുകയും തന്റെതായ രീതിയില്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് ഈ വിഷയത്തിന്റെ ഗൗരവം കെടാതെ സൂക്ഷിക്കുക്കയും ചെയ്യുന്ന കേരള ഹൈക്കോടതി വക്കീലായ അഡ്വ. ജഹാംഗീര്‍ റസാക്കിനെയാണ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് കോള്‍ വഴി ഭീഷണിയുണ്ടായത്. +1249877, +816970231233 എന്നീ നമ്പരുകളില്‍ നിന്നും ആവശ്യമില്ലാത്ത കാര്യത്തിന് ഇടപെടരുത് എന്നുള്ള സന്ദേശവുമായാണ് കോളുകള്‍ എത്തിയത്. ”വക്കീലിന്റെ പണി കേസ് വാദിക്കലല്ലേ? അക്കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരെ?” എന്നുള്ളതായിരുന്നു വിളിച്ചവരുടെ ചോദ്യം.

ഒരു ഹൈക്കോടതി വക്കിലായ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തണമെങ്കില്‍ റോജിക്ക് നീതികിട്ടണമെന്ന് ആവശ്യശപ്പടുന്ന സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് അഡ്വ. ജഹാംഗീര്‍ ചോദിക്കുന്നത്. മാത്രമല്ല റോജിയുടെ പേരില്‍ ആരംഭിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍മാര്‍ ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍പോലും എടുക്കാത്ത അവ്ഥയിലാണ്. അത്തരത്തിലാണ് ഭീഷണിയെന്നും അവര്‍ പറഞ്ഞതായി ജഹാംഗീര്‍ പറഞ്ഞു.

എന്നാല്‍ ഫേസ്ബുക്കിലെ കൂട്ടായ്മകള്‍ ഈ പ്രശ്‌നത്തെ അങ്ങനെവെറുതെ വിടാനുള്ള ഒരുക്കമില്ല. മുന്‍നിര മാധ്യമങ്ങളുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും പേജുകളില്‍ ചെന്ന് റോജി റോയിക്കു വേണ്ടി തങ്ങളുടെ ആവശ്യങ്ങള്‍ പങ്കുവെയ്ക്കുകയാണ് അവര്‍. ആര്‍ക്കും തടയാനാകാത്തവിധം അവര്‍ ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. അതിന്റെ അിയൊലിയാണ് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചതും. സംസാര ശേഷിയില്ലാത്ത മാതാപിതാക്കളുടെ ആശ്രയമായി തീരേണ്ട മകളുടെ ജീവിതം തല്ലിക്കെടുത്തിയവര്‍ക്കെതിരെ നവംബര്‍ 16ന് കരിങ്കൊടി പ്രതിഷേധത്തിനൊരുങ്ങുകയാണ് സോഷ്യല്‍ മീഡിയക്കൂട്ടായ്മ.