റോജി ആത്മഹത്യ ചെയ്തതാണെന്ന ആശുപത്രി അധികൃതരുടെ വാദം ചോദ്യം ചെയ്യപ്പെടുന്നു; സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത മാതാപിതാക്കളെ ഒറ്റയ്ക്കാക്കി റോജി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍

single-img
12 November 2014

Rojiതലസ്ഥാന നഗരിയില്‍ കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ജൂനിയേഴ്‌സിനെ റാഗ്‌ചെയ്തതെന്ന പരാതിയില്‍ പ്രിന്‍സിപ്പാള്‍ താക്കീത് ചെയ്തതിനെ തുടര്‍ന്ന് റോജി ആത്മഹത്യചെയ്യുകയായിരുന്നെന്ന ആശുപത്രി അധികൃതരുടെ വാദത്തില്‍ ദുരൂഹതയുണ്ടെന്നും സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത മാതാപിതാക്കളെ ഒറ്റയ്ക്കാക്കി കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം റോജി റോയിയുടെ കുണ്ടറയിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. തിരുവനന്തപുരത്ത് നിന്ന്‌ക്രൈംഡിറ്റാച്ച്‌മെന്റ് എസിപി കെഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോജിയുടെ വീട്ടിലെത്തി മൊഴിയെടുത്തത്. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്ട്ട് കൈമാറുമെന്ന് എസിപി പറഞ്ഞു.