ഭീകരര്‍ വിമാനം ഇടിച്ചിറക്കി തകര്‍ത്ത് 2700 പേരുടെ ജീവനെടുത്ത വേള്‍ഡ് ട്രേഡ് സെന്റര്‍ 13 വര്‍ഷത്തിനു ശേഷം പുനര്‍ജനിച്ചു

single-img
4 November 2014

WTC2001ലെ ഭീകരാക്രമണത്തില്‍ തകര്‍ന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ സ്ഥാനത്ത് പുതുതായി പണിത 104 നിലയുള്ള വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇന്നലെ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയതും അതീവ സുരക്ഷിതവുമായ കെട്ടിടമാണിത്.

ന്യൂയോര്‍ക്ക് സിറ്റിയുടേയും അമേരിക്കന്‍ ജനതയുടേയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ അടയാളമായ ഫ്രീഡം ടവര്‍ എന്നുകൂടി അറിയപ്പെടുന്ന ഈ കെട്ടിടം എട്ടുവര്‍ഷമെടുത്ത് 390 കോടി ഡോളര്‍ ചെലവിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉയരം 1776 അടി(541മീറ്റര്‍) ആണ്.

2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ അന്നത്തെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങള്‍ ഭീകരര്‍ വിമാനമിടിച്ചു തകര്‍ക്കുകയായിരുന്നു. വിവിധ രാജ്യക്കാരായ 2700 പേര്‍ക്കു ജീവഹാനി നേരിട്ടു. ആകെ അഞ്ചു കെട്ടിടങ്ങളാണ് ഈ സ്ഥലത്തു നിര്‍മിക്കുന്നത്.