20000 രൂപ കരുതി വെച്ചിട്ടെ ഇനി പൊതു സ്ഥലത്തു നിന്ന് പുകവലിക്കാവു; പുകവലിപ്പിഴ 200 ല്‍ നിന്നും 20000 രൂപ

single-img
10 September 2014

Cigarette-smokeപൊതുസ്ഥലത്തു പുകവലിച്ചു പിടിക്കപ്പെട്ടാലുള്ള പിഴ 200ല്‍ നിന്ന് 20,000 ആയി വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഇനി മുതല്‍ സിഗററ്റ് പായ്ക്കറ്റ് പൊട്ടിച്ചുള്ള വില്‍പ്പന വേണ്ടെന്നും ശുപാര്‍ശയുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതു ബില്ലായി അവതരിപ്പിക്കാനും ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നു.

കഴിഞ്ഞയാഴ്ചയാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 25 വയസിനു മേല്‍ പ്രായമള്ളവര്‍ക്കു മാത്രമേ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാവൂ, സിഗററ്റ് പായ്ക്കറ്റിനു പുറത്തെ മുന്നറിയിപ്പു സൂചകങ്ങള്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കണമെന്നും നിര്‍ദേശം. സിഗററ്റ് പായ്ക്കറ്റിന്റെ 40 ശതമാനത്തോളമാണ് ഇപ്പോഴുള്ള മുന്നറിയപ്പ് പരസ്യം. ഇത് 80% ആക്കണമെന്നാണു പുതിയ ശുപാര്‍ശ. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാത്ത കമ്പനികളുടെ മേല്‍ ചുമത്തുന്ന പിഴ ഇപ്പോഴുള്ള 5,000ല്‍ നിന്ന് 50,000 ആയി ഉയര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്.