നാളെ ഓട്ടോ-ടാക്‌സി സൂചനാ പണിമുടക്ക്; 25 മുതല്‍ അനിശ്ചിതകാല സമരം

single-img
10 September 2014

imagesauto-rickshaw-small1വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഓട്ടോറിക്ഷാ-ടാക്‌സി വാഹനങ്ങളുടെ നിരക്കുകള്‍ പുനര്‍നിര്‍ണയിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തും. ഓണാഘോഷം കാരണം തിരുവനന്തപുരം ജില്ലയില്‍ 12-നായിരിക്കും സൂചന പണിമുടക്കെന്ന് സംയുക്ത സമരസമിതി അറിയിച്ചു. സൂചന പണിമുടക്കിനെതുടര്‍ന്ന് ചാര്‍ജ് വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.