കേരളം കൂടുതല്‍ പണം മുടക്കിയാലെ റയില്‍വേ വികസനം വരുള്ളുവെന്ന് സദാനന്ദ ഗൗഡ

single-img
28 August 2014

sadananda-gowda_350_063012094957കേരളം കൂടുതല്‍ പണം റെയില്‍വേ വികസന പദ്ധതികള്‍ക്ക് നല്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ. സംസ്ഥാനത്തെ പാതയിരട്ടിപ്പിക്കല്‍ വേഗത്തിലാക്കിയെങ്കിലേ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ കഴിയൂ. പാതയിരട്ടിപ്പിക്കലിന് ഭൂമിയേറ്റെടുക്കുന്ന നടപടി കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റെയില്‍വേ പദ്ധതികളുടെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പുതിയ കോച്ചുകള്‍ അനുവദിക്കുന്നകാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കും. ഓണത്തിന് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.