കര്‍ത്താവിനെ അറിയാന്‍ പോയവവര്‍ ജോര്‍ജ്ജുകുട്ടിയായി തിരിച്ചുവന്നു

single-img
25 August 2014

Drishyam1aമലയാളത്തിൽ കളക്ഷൻ റെക്കോഡുകൾ തകർത്ത ദൃശ്യം സിനിമ വീണ്ടും വാർത്തകളിൽ നിറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തലപൊക്കിയിരുന്നു.മാസങ്ങൾക്ക് മുൻപ് ചിത്രം കണ്ട ചിലർ അതിൽ നിന്നുള്ള പ്രേരണയാൽ പദ്ധതികൾ തയ്യാറാക്കി കൊലപാതകങ്ങൾ നടത്തി  പോലീസ് പിടിയിലായത് മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

എന്നാൽ ഇപ്പോൾ ദൃശ്യം കാണാൻ വേണ്ടി പദ്ധതി തയ്യാറാക്കുന്നതിനും ചിത്രത്തെ പ്രേരണയാക്കിയാണെന്നത് മറ്റൊരു രസകരമായ വസ്തുതയാണ്. ബൈബിൽ ക്ലാസ്സിന് പോകാതെ ദൃശ്യം സിനിമ കാണാൻ പദ്ധതി തയ്യാറാക്കിയ 4 വിരുതന്മാർ കഴിഞ്ഞ ദിവസം പോലീസിനേയും നാട്ടുക്കാരേയും വട്ടം ചുറ്റിച്ചിരുന്നു.

രക്ഷകർത്താക്കൾ കുട്ടികളെ രാവിലത്തെ ബൈബിൽ ക്ലാസ്സിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിലേക്ക് പറഞ്ഞയച്ചിരുന്നു. ക്ലാസ്സ് കഴിഞ്ഞ് തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കുട്ടികൾ വീട്ടിൽ എത്തിയില്ല. ഇതേ തുടർന്ന് രക്ഷകർത്താക്കളും നാട്ടുകാരും കുട്ടികളെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. ഇതിനിടെ കുട്ടികളെ തട്ടിക്കോണ്ട് പോയതായി അഭ്യൂഹങ്ങളും പരന്നിരുന്നു.

തിരച്ചിലുകൾക്ക് ഒടുവിൽ വൈകുന്നേരം കുട്ടികളെ മരിയാപുരം കവലയിൽ വെച്ച് കണ്ടെത്തിയ നാട്ടുകാരോട് അവർ സിനിമയെ വെല്ലുന്ന കഥപറഞ്ഞു കൊടുത്തു. കഥകേട്ട് നാട്ടുകാർ ഞെട്ടുകയും ചെയ്തു. കഥയിങ്ങനെയാണ് കറുത്ത ഒമിനി വാനിലെത്തിയ തടിമാടന്മാർ തങ്ങളെ കവലയിൽ എത്തുന്നതിന് മുൻപ് തട്ടിക്കോണ്ട് പോകുകയായിരുന്നു. പകൽ മുഴുവൻ ഇവരെയും കൊണ്ട് വാൻ ജില്ല മുഴുവൻ ചുറ്റികറങ്ങുന്നതിനിടെ കുട്ടികൾ അവരുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന്.

സംഭവമറിഞ്ഞ പോലീസുകാർ കുട്ടികൾ പറഞ്ഞ അടയാളത്തിലുള്ള വാൻ കണ്ടെത്താൻ വേണ്ടി തിരച്ചിൽ നടത്തുകയും തൊട്ടടുത്ത സ്റ്റേഷനനിലേക്ക് സന്ദേശം കൈമാറുകയും ചെയ്തു. എന്നാൽ നിരാശയായിരുന്നു ഫലം. തുടർന്ന് നടത്തിയ  ചോദ്യം ചെയ്യലിൽ കുട്ടികൾ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പോലീസുകാർ ഇവരെ വിസ്തരിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഗത്യന്തരമില്ലാതെ സംഭവിച്ചതെന്തെന്ന് അവർ പറയുകയായിരുന്നു.

ബൈബിൾ പഠനത്തിന് പോകാതെ ദൃശ്യം സിനിമ കാണാനായിരുന്നു നല് വർ സംഘത്തിന്റെ പദ്ധതി. മരിയാപുരത്തുള്ള ആളോഴിഞ്ഞ വീട്ടിലിരുന്നു ചിത്രം കണ്ടശേഷം വീട്ടിലെത്തുമ്പോൾ തമസിച്ചതിന് വീട്ടുകരോട് പറായാനുള്ള കള്ളവും അവർ മെനഞ്ഞു. അതിനുള്ളതായിരുന്നു ഈ തട്ടികൊണ്ട് പോകൽ കഥ. ദൃശ്യ സിനിമയിൽ കാണിച്ച് അതേ തന്ത്രമായിരുന്നും നാലുപേരും അവലംബിച്ചത്. ‘ഒരു നുണ പലപ്രാവശ്യം ആവർത്തിച്ചാൽ അതു സത്യമാകും’എന്ന സന്ദേശം ചിത്രത്തിലൂടെ നൽകുന്നുണ്ട്.

ഇത് പ്രാവർത്തികമാക്കാൻ കുട്ടികൾ നടത്തിയ വിഫലശ്രമമാണ് ഇവിടെ കണ്ടെത്. ഒടുവിൽ നാട്ടുകാരെയും പോലീസിനേയും ഒരുപോലെ വട്ടം കറക്കിയ കുട്ടികളെ നല്ലത്പോലെ ഉപദേശിച്ചാണ് പോലീസ് രക്ഷകർത്താക്കളോടൊപ്പം പറഞ്ഞയച്ചത്.