അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ കേരള സാഹിത്യ അക്കാദമി അനുശോചിച്ചു

single-img
23 August 2014

UR-Ananthamurthyപ്രമുഖ കന്നഡ നോവലിസ്റ്റും കഥാകാരനും നാടകകൃത്തും കവിയും നിരൂപകനുമായ യു.ആര്‍. അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ സാഹിത്യ അക്കാദമി അനുശോചിച്ചു. ജീവിതത്തിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ മനുഷ്യന്റെ മാനസികാവസ്ഥയെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യുന്ന രചനകള്‍ സൃഷ്ടിച്ച ധിഷണാശാലിയായ എഴുത്തുകാരനായിരുന്നു അദ്ദേഹം. ജീവിതത്തിലെ വൈവിധ്യങ്ങളെ സുസൂക്ഷ്മം നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത അനന്തമൂര്‍ത്തി ഭാരതീയ സാഹിത്യശാഖകള്‍ക്കു മൂല്യവത്തായ സംഭാവനകള്‍ നല്കി. മിക്കവാറും സാഹിത്യശാഖകളില്‍ തന്റെ വ്യക്തിത്വം അടയാളപ്പെടുത്തിയ അദ്ദേഹം മികച്ച വിദ്യാഭ്യാസ ചിന്തകനും കൂടിയായിരുന്നുവെന്നും അക്കാദമി അനുസ്മരിച്ചു.