കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യില്ലെന്ന് സിബിഐ

single-img
20 August 2014

manmohan_singhന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യില്ലെന്ന് സിബിഐ . മന്‍മോഹനെതിരേ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സിബിഐയുടെ നിലപാട്. മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി.പരേഖിനും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളക്കും എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സിബിഐ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യങ്ങള്‍ കാട്ടി അന്വേഷണ സംഘം സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയ്ക്ക് റിപ്പോര്‍ട്ട് കൈമാറും. അന്വേഷണം അവസാനിപ്പിക്കുന്ന വിഷയത്തില്‍ ഡയറക്ടറാവും അന്തിമ തീരുമാനമെടുക്കുക.

കേസില്‍ മന്‍മോഹന്‍ സിംഗിനെ സാക്ഷിയായി ഉള്‍പ്പെടുത്തി സിബിഐ ചോദ്യം ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കല്‍ക്കരിപ്പാടം സ്വകാര്യ കമ്പനികള്‍ക്ക് വിതരണം ചെയ്തതില്‍ 1.86 ലക്ഷം കോടി രൂപ നഷ്ടം സംഭവിച്ചുവെന്ന സിഎജി കണ്ടെത്തലോടെയാണ് സംഭവം വിവാദമായത്.