പൂട്ടിയ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് – കെ.എം മാണി; ബാര്‍ വിഷയത്തില്‍ തന്നെ ഒറ്റുകാരനായി ചിത്രീകരിക്കരുതെന്ന്-എക്‌സൈസ് മന്ത്രി കെ.ബാബു

single-img
20 August 2014

bar-kerala2208ബാര്‍ വിഷയത്തില്‍ ശക്തമായ നിലപാടുമായി കെ.എം.മാണിയും രംഗത്ത്. പൂട്ടിയ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് മാണി ആവര്‍ത്തിച്ചു. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനമാണ് നടപ്പാക്കേണ്ടത് എന്നും മാണി പറഞ്ഞു.

അതേ സമയം തന്നെ ബാര്‍ വിഷയത്തില്‍ ഒറ്റുകാരനായി ചിത്രീകരിക്കേണ്ടതില്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. താാൻ നടപ്പാക്കാന്‍ ശ്രമിച്ചത് യുഡിഎഫിന്റെ നിലപാടുകളാണെന്നും അദ്ദേഹം പറഞ്ഞു.