കോണ്‍ഗ്രസ് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടണം; ഹസൻ നിലപാട് മാറ്റി

single-img
20 August 2014

m.m hassanതിരുവനന്തപുരം : യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് മുഖ്യകക്ഷികളായ മുസ്‌ലിം ലീഗും കേരളാകോണ്‍ഗ്രസും ഇതിനോട് അനകൂല നിലപാടുള്ള സ്ഥിതിക്ക് സമ്പൂര്‍ണ മദ്യനിരോധനത്തിനുള്ള അനുകൂലമായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രായോഗിക നിലപാടാണ് അംഗീകരിക്കപ്പെടേണ്ടതെന്നും സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കെ.പി.സി.സി. പ്രസിഡന്റ് സുധീരന്‍ പിന്തുണ നല്‍കണമെന്ന് എം.എം. ഹസന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.