ഇറാഖില്‍ യു.എസ് പത്രപ്രവര്‍ത്തകനെ തീവ്രവാദികള്‍ കൊലപ്പെടുത്തി

single-img
20 August 2014

isis killedബാഗ്ദാദ് : ഇറാഖില്‍ ഐ.എസ് തീവ്രവാദികള്‍ക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രണത്തില്‍ പ്രതിഷേധിച്ച് യുഎസ് പത്രപ്രവര്‍ത്തകനെ വധിച്ചതായി തീവ്രവാദികള്‍. കാണാതായ യു.എസ് പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലിയെ ഭീകരര്‍ തലയറുത്ത് കൊലപ്പെടുത്തുന്ന വീഡിയോയാണ് പുറത്ത് വിട്ടത്. 2012 നവംബര്‍ മുതല്‍ സിറിയയില്‍ നിന്നും കാണാതായ പത്രപ്രവര്‍ത്തകനാണ് ജെയിംസ്.

നിരവധി മാധ്യമങ്ങള്‍ക്കായി വാര്‍ത്തകള്‍ ശേഖരിച്ചിരുന്ന ജെയിംസിനെ 2012 മുതല്‍ കാണാതായിരുന്നു. ഓറഞ്ച് ഡ്രസ് ധരിച്ച ജെയിംസിനെ മണല്‍ നിറഞ്ഞ പ്രദേശത്തുവെച്ച് കൊലപ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കുടാതെ മറ്റൊരു യുഎസ് പത്രപ്രവര്‍ത്തകനായ സ്റ്റീവ് സോറ്റലോഫിനെ ഇവര്‍ തടവില്‍ വച്ചിരിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

യുഎസ് തങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ സ്റ്റീവിന്റെ വിധിയും ജെയിംസ് ഫോളിയെ പോലെയാകുമെന്നും ഭീകരര്‍ മുന്നറിയിപ്പ് നല്‍കുന്നു. തങ്ങള്‍ക്ക് നേരെ നടക്കുന്ന ഏത് ആക്രമണവും മുസ്‌ലീം രാഷ്ട്രമെന്ന തങ്ങളുടെ സ്വപ്നത്തിന് നേരെയാണെന്നും വീഡിയോയില്‍ ഭീകരര്‍ പറയുന്നു. വീഡിയോ വ്യാജമാണോയെന്ന് പരിശോധിക്കുന്നതായി വൈറ്റ് ഹൗസ് പ്രതികരിച്ചു.

തന്റെ മകനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതായും സിറിയന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ ലോകത്തെ അറിയിക്കാനാണ് ജയിംസ് തന്റെ ജീവന്‍ നല്‍കിയതെന്നും ജെയിംസിന്റെ മാതാവ് ഡയാന ഫേസ് ബുക്കിലുടെ പറഞ്ഞു.