സിഗരറ്റ് വാങ്ങാനുള്ള കുറഞ്ഞ പ്രായം 18 ല്‍ നിന്നും 25 ആക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പായ്ക്കില്‍ നിന്നും ബ്രാന്റിന്റെ പേരും ഒഴിവാക്കും

single-img
19 August 2014

Image: FRANCE-TOBACCO-PRICEകേന്ദ്രസര്‍ക്കാര്‍ പുകയില വിരുദ്ധനിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ രൂപീകരിച്ച സമിതി ഈമാസം ഒടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇനി മുതല്‍ സിഗരറ്റ് വാങ്ങാനുള്ള കുറഞ്ഞപ്രായം 18ല്‍നിന്ന് 25 ആക്കാനും പൊതുസ്ഥലങ്ങളിലെ പുകവലിക്കു ശിക്ഷ വര്‍ധിപ്പിക്കാനുമുള്ള ശിപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ടായേക്കും. മാത്രമല്ല സിഗരറ്റ് പായ്ക്കറ്റില്‍നിന്നു ബ്രാന്‍ഡിന്റെ പേര് ഒഴിവാക്കാനും ആലോചനയുണ്ട്.

നിലവില്‍ സിഗരറ്റ് നിര്‍മാതാക്കള്‍ക്ക് ഉല്‍പന്നത്തിന്റെ പരസ്യം കടകളില്‍ പ്രദര്‍ശിപ്പിക്കാമെന്നത് നിരോധിക്കും. സിഗരറ്റിനെതിരായ മുന്നറിയിപ്പു പരസ്യം വലുതാക്കി, പായ്ക്കറ്റിന്റെ രണ്ടു വശത്തും പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തും. 2004ല്‍ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ലോകാരോഗ്യസംഘടന പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യ അംഗീകരിച്ചിരുന്നതിന്റെ ഫലമായാണ് തീരുമാനങ്ങള്‍.