തൂത്തുക്കുടിയില്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി നാലു കുട്ടികള്‍ മരിച്ചു

single-img
13 August 2014

tuticorin-tamilnaduതമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി നാലു കുട്ടികള്‍ മരിച്ചു. നാല്, ഏഴ്, എട്ട്, പത്ത് വയസുകാരായ കുട്ടികളാണ് മരിച്ചത്. ഉത്സവം കാണാനായി കുടുംബാംഗങ്ങളോടൊപ്പമെത്തിയതായിരുന്നു കുട്ടികള്‍. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ലോക്ക് വീഴുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തിയിരുന്നതിനാല്‍ നാട്ടുകാരും കുട്ടികളെ കണ്ടിരുന്നില്ല. ഡോര്‍ തുറക്കാനാകാതിരുന്നതോടെ കുട്ടികള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.