ഗോള്‍ഡന്‍ ബോള്‍ ലഭിച്ചതിൽ സന്തോഷമില്ല, മറ്റൊരു ഫൈനൽ കൂടി വേണം, കപ്പു നേടാൻ ഞങ്ങളാണ് യോഗ്യർ:മെസി

single-img
15 July 2014

messi ballഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിച്ചതിൽ തനിക്ക് സന്തോഷമില്ലന്ന് മെസി. മെസിയെ കുറിച്ചുള്ള മറഡോണയുടെ വിമർശനത്തെ പറ്റി സൂചിപ്പിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. തന്റെ ലക്ഷ്യം അർജന്റീനക്ക് ലോകകപ്പ് നേടികൊടുക്കുന്നതിലായിരുന്നു. പക്ഷേ തനിക്കതിന് സാധിച്ചില്ല. അതുകൊണ്ട് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിച്ചതിൽ യാതൊരു സന്തോഷവും തനിക്കില്ലന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ ലോകകപ്പിൽ മറ്റൊരു ഫൈനൽ കൂടി ഉണ്ടാകേണ്ടതായിരുന്നു കാരണം എന്തുകൊണ്ടും കപ്പു നേടാൻ ഞങ്ങൾ യോഗ്യരായിരുന്നു. ലോകകപ്പിന്റെ ഫൈനലിൽ ഞങ്ങൾക്ക് എത്താൻ സാധിച്ചു, പക്ഷേ വിജയിക്കാൻ കഴിഞ്ഞില്ല. അതിൽ ഞങ്ങൾ നിരാശരാണ്’ എന്ന് മെസി പറഞ്ഞു