വാര്‍ത്ത അവതാരകയുടെ ഇസ്രയേലിനെതിരെയുള്ള രോഷ പ്രകടനം യൂട്യൂബിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്യപ്പെടുന്നു.

single-img
12 July 2014

rt-presenter-abby-martinദിവസങ്ങളായി പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങളോട് പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും പുലർത്തുന്ന നിസംഗതയെ ചൂണ്ടിക്കാട്ടി രോഷാകുലയാകുന്ന റഷ്യ ടുഡേ അമേരിക്കയുടെ വാര്‍ത്ത അവതാരക അബി മാര്‍ട്ടിന്റെ യൂട്യൂബ് വീഡിയോ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇസ്രയേലിന് അനുകൂലിച്ച് പ്രസ്താവന നടത്തിയതിനെ അവർ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കൂടാതെ വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകിയത് മരണപ്പെട്ടത് വെറും 58 പേർ മാത്രമാണെന്ന തെറ്റായ കണക്കാണ് നൽകിയതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളും കുട്ടികളും ഉല്പെടെ 100 കണക്കിനുപേർ കൊല്ലപ്പെടുകയും അറുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ പാശ്ചാത്യ മാധ്യമങ്ങൾ നിസാരവൽക്കരിച്ചതിനെ
അവർ അടിവരയിട്ടുപറയുന്നുണ്ട്.

മുന്നോറോളം വീടുകൾ നശിക്കുകയും 2000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തതിനെ പാശ്ചാത്യ മാധ്യമങ്ങൾ നൽകിയത് ഹമാസ് റോക്കറ്റുകൾ ഇസ്രയേല്‍ അതിർത്തിയിൽ പ്രവേശിച്ചു എന്നാണ്.

വീഡിയോയുടെ അവസാനം അവതാരക അബി മാര്‍ട്ടിൻ പലസ്തീന്‍ ജനതയ്ക്കു ഐക്യദാർഡ്യം പ്രഖ്യപിച്ച് ഇറങ്ങിപ്പോവുകയും ചെയ്യുന്നു.

httpv://www.youtube.com/watch?v=J5suQjx4em8