സ്ഥലംമാറ്റ വിവാദം; അധ്യാപികയെ മോഡല്‍ സ്‌കൂളിലേക്കു മാറ്റും

single-img
30 June 2014

Teacherകോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന് സ്ഥലംമാറ്റിയ വിഷയം ഒത്തുതീര്‍ന്നു. പ്രധാനാധ്യാപിക ഊര്‍മിളാദേവിയെ തിരുവനന്തപുരം മോഡല്‍ സ്‌കൂളിലേക്കു മാറ്റും. നേരത്തെ ആറ്റിങ്ങല്‍ അയിലം സ്‌കൂളിലേക്കാണ് മാറ്റിയിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.

തീരുമാനം അംഗീകരിക്കുന്നതാതയും എന്നാല്‍ തന്റെ താല്‍പര്യപ്രകാരമല്ല സ്ഥലമാറ്റമെന്നും ഊര്‍മിളാദേവി പ്രതികരിച്ചു. തന്റെ താല്പര്യപ്രകാരമാണ് സ്ഥലംമാറ്റമെങ്കില്‍ കോട്ടണ്‍ഹില്ലിലേക്കാണ് മാറ്റേണ്ടിയിരുന്നതെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഭരണപ്രതിപക്ഷനേതാക്കള്‍ ഒന്നിച്ചെടുത്ത തീരുമാനത്തെ ബഹുമാനിക്കുന്നു.

ഇതിനിടെ ഊര്‍മിളാദേവി മോഡല്‍ സ്‌കൂളിലേക്കു മാറ്റിയതായി അറിയിപ്പ് വന്നതിനു തൊട്ടുപിന്നാലെ രണ്ടാഴ്ചത്തെ അവധിക്ക് അപേക്ഷ നല്കി.