സൈന നെഹ്‌വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം

single-img
30 June 2014

nehwalpti-mസിഡ്നി: സൈന നെഹ്‌വാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി. സ്പെയിനിന്‍െറ കാരൊലിന മാരിനെയാണ് തോല്‍പ്പിച്ചത്.  സ്കോര്‍: 21-18, 21-11. 750,000 ഡോളറാണ് സമ്മാനത്തുക.

ആദ്യ ഗെയിമില്‍ മികച്ച സ്‌മാഷുകളും ഷോട്ടുകളും ഉതിര്‍ത്ത്‌ സൈന കാരോലിനയെ നിശബ്‌ദയാക്കി. ടൂര്‍ണമെന്‍റില്‍ ആറാം സീഡായിരുന്നു സൈന. ഈ വര്‍ഷമാദ്യം സൈന ഇന്ത്യ ഓപണ്‍ ഗ്രാന്‍റ് പ്രിക്സ് ഗോള്‍ഡ് കിരീടവും നേടിയിരുന്നു.

കാരൊലിനയുടെ ആദ്യ സൂപ്പര്‍ സീരീസ് ഫൈനലാണിത്. ക്വാര്‍ട്ടറില്‍ പി.വി സിന്ധുവിനെയാണ് കാരൊലിന പരാജയപ്പെടുത്തിയത്.