അങ്ങനെ ഈ ലോകകപ്പിലെ ആദ്യസമനില പിറന്നു

single-img
17 June 2014

iran-nigeriaലോകകപ്പ് ഗ്രൂപ്-എഫില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തിൽ നൈജീരിയയെ ഏഷ്യന്‍ പ്രതിനിധകളായ ഇറാന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ബ്രസീല്‍ ലോകകപ്പിലെ ആദ്യസമനില കൂടിയായിരുന്നു ഇത്.  ഈ സമനിലവഴി ഇറാനും നൈജീരിയക്കും വിലപ്പെട്ട ഒരോ പോയിന്റ് ലഭിച്ചു.
തുടക്കം മുതല്‍ ഗോളടിക്കാന്‍ ടീമുകള്‍ മറന്നതോടെ കളി തീര്‍ത്തും വിരസമായി. എതിര്‍വല ലക്ഷ്യമിടുന്നതിനെക്കാളേറെ സ്വന്തംവല കാക്കാനാണ് നൈജീരിയയുംഇറാനും കാര്യമായി ശ്രദ്ധവെച്ചത്.

നൈജീരിയക്കായിരുന്നു വ്യക്തമായ ആധിപത്യം, പന്ത് കൂടുതല്‍ നേരം കൈവശം വച്ചതും ഗോളിലേയ്ക്ക് കൂടുതല്‍ തവണ നിറയൊഴിക്കാനായതതുമെല്ലാം അവര്‍ക്കാണ്.

30ാം മിനിറ്റില്‍ നൈജീരിയയുടെ  അഹമ്മദ് മൂസയെടുത്ത ഫ്രീകിക്ക് ഇറാന്‍ പോസ്റ്റിലേക്ക് ഇരച്ചത്തെിയെങ്കിലും ഗോളി അലിറാസ ഹജീജി രക്ഷകനായി.  33ാം മിനിറ്റില്‍ കോര്‍ണര്‍കിക്കില്‍നിന്ന് പ്രതിരോധനിര മറികടന്ന് ഇറാന്‍ മുന്നേറ്റതാരം റാസ ഖുജ്നെദാദ് ഹെഡറിലൂടെ പന്ത്  പോസ്റ്റിലേക്ക് തിരിച്ചുവിട്ടു ലക്ഷ്യം കണ്ടില്ല.
81ാം മിനിറ്റില്‍ നൈജീരിയയുടെ പീറ്റര്‍ ഒഡംവിഗി മികച്ചൊരു ഷോട്ടില്‍ പന്ത് ഇറാന്‍ വലയിലെത്തിച്ചെങ്കിലും റഫറി ഹാന്‍ഡ്ബാള്‍ വിളിച്ചു.
ഗ്രൂപ്പില്‍ മൂന്ന് പോയിന്റുള്ള അര്‍ജന്റീനയാണ് ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇറാന്റെ അടുത്ത എതിരാളി അര്‍ജന്റീനയാണ്. നൈജീരിയ ബോസ്‌നിയയെ നേരിടും.