മുലയൂട്ടല്‍ വിലക്ക് നീക്കി

single-img
14 June 2014

AprMay 263കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നതിനെതിരെ ഫെയ്‌സ്ബുക്കിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഫ്രീ ദി നിപ്പിള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് വിലക്ക് പിന്‍വലിച്ചത്. കുട്ടികളെ മുലയൂട്ടുന്ന ഫോട്ടോകള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലുണ്ടായിരുന്ന വിലക്കിനെതിരെയാണ് ഫ്രീ ദി നിപ്പിള്‍സിന്റെ നേതൃത്വത്തില്‍ അമ്മമാര്‍ സമരം നടത്തിയത്.

ഫെയ്‌സ്ബുക്കിന്റെ ഈ നിയമത്തിനെതിരെ സ്ത്രീകളും പുരുഷന്‍മാരുമായി ഇരുപതോളം പേര്‍ ചേര്‍ന്ന ‘ഫ്രീ ദി നിപ്പിള്‍’ എന്ന സംഘം വാഷിംഗ്ടണ്‍ സ്‌ക്വയര്‍ പാര്‍ക്കിലാണ് മാറുമറയ്ക്കാതെ പ്രകടനം നടത്തിയത്. ലിന എസ്‌കോ എന്ന ഇരുപത്തൊന്‍പതുകാരിയാണ് ഫ്രീ ദി നിപ്പിളിന്റെ സ്ഥാപക.

എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. അത് വ്യക്തിപരമായ ആഗ്രഹമാണ്. സമുഹം എങ്ങനെ കാണുമെന്നോ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ ഭയക്കേണ്ട കാര്യമില്ലെന്നും സ്വന്തം ശരീരത്തിന്റെ പേരില്‍ ഒരു സ്ത്രീയും ലജ്ജിക്കരുതെന്നും സമരത്തില്‍ പങ്കെടുത്ത സ്‌കോട്ട് വില്ലീസ്എന്ന 22കാരി പറഞ്ഞു.

എന്തായാലും സമരം ഫലം കണ്ടു. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രങ്ങള്‍ക്ക് വിലക്കില്ലെന്ന് ഫേസ്ബുക്ക് അവരുടെ വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുണ്ട്.