അഖിലേന്ത്യാ ആര്‍മി നഴ്‌സിങ് സര്‍വീസസില്‍ മലയാളിക്ക് ഒന്നാംറാങ്ക്

single-img
13 June 2014

nഅഖിലേന്ത്യാ ആര്‍മി നഴ്‌സിങ് സര്‍വീസസില്‍ മലയാളി യുവതിക്ക് ഒന്നാംറാങ്ക്. ഇടുക്കി നെടുങ്കണ്ടം കുര്യന്റെയും മേരിയുടെയും മകള്‍ മീരാ ജോസഫിനാണ് ഒന്നാം റാങ്ക് നേടിയത് . ചണ്ഡീഗഢ് കമാന്‍ഡ് ഹോസ്പിറ്റലിലെ(വെസ്റ്റേണ്‍ കമാന്‍ഡ്) സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍നിന്ന് മീരാ ജോസഫ് ഉള്‍പ്പെടെ 20 പ്രൊബേഷണല്‍ നഴ്‌സുമാരാണ് ലഫ്റ്റനന്റുമാരായി കമ്മീഷന്‍ ചെയ്യപ്പെട്ടത്.ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി(ജി.എന്‍.എം) പരീക്ഷാ ബോര്‍ഡില്‍ ഒന്നാമതെത്തിയ ലഫ്. മീരാ ജോസഫിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.