രാഷ്ട്രപതിയുടെ നയപ്രഖ്യാപനം; കാലങ്ങള്‍ക്കുശേഷമുള്ള ഏകകക്ഷി ഭരണം അഭിനന്ദനാര്‍ഹം

single-img
9 June 2014

pranab-mukherjee2012നല്ല ഭരണത്തിനു വേണ്ടിയുള്ള ജനവിധിയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. ഇന്ത്യ വോട്ടു ചെയ്തത് ഭരണസ്ഥിരതയ്ക്കാണെന്നും മുപ്പതു വര്‍ഷത്തിനു ശേഷമുള്ള ഏകകക്ഷിഭരണം അഭിനന്ദനാര്‍ഹമാണെന്നും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. സമസ്തമേഖലകളുടെയും വികസനത്തിന് ഊന്നല്‍ നല്കണമെന്നും ജനവിധി പ്രതീക്ഷ നല്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വോട്ടര്‍മാരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സാധ്യമാക്കും. അഴിമതിക്ക് ഇനി സ്ഥാനമുണ്ടാകില്ലെന്നും രാഷ്ട്രപതി പറഞ്ഞു. ‘സര്‍വര്‍ക്കുമൊപ്പം സര്‍വരുടെയും വളര്‍ച്ച എന്നതായിരിക്കും സര്‍ക്കാരിന്റെ മുദ്രാവാക്യം’.

കാര്‍ഷിക മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കും. ജലസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്കും. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നദീസംയോജനപദ്ധതി കൊണ്ടുവരും. ഗ്രാമീണജനതയുടെ ജീവിതനിലവാരം മെച്ചപ്പടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കും. കര്‍ഷക ആത്മഹത്യകള്‍ ഇനിയുണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നയപ്രഖ്യാപനത്തില്‍ സൂചിപ്പിച്ചു.