ഹൈക്കോടതി ജഡ്ജിയാണെന്ന് പറഞ്ഞ് വിവാഹദിനം നവവധു വരന്റെ പണവും സ്വര്‍ണവുമായി മുങ്ങി

single-img
7 June 2014

goldയുവതി വിവാഹദിവസം ഹൈക്കോടതി വക്കീലാണെന്ന് തെറ്റിദ്ധരിപ്പിച്ച് വരന്റെ പണവും സ്വര്‍ണവുമായി ഭര്‍ത്തൃവീട്ടില്‍നിന്നും മുങ്ങിയതായി പരാതി. കുഴിമറ്റം വെള്ളൂത്തുരുത്തി സ്വദേശി ശശീന്ദ്രന്‍ നായരുടെ പണവും സ്വര്‍ണവുമാണു നവവധു തട്ടിയെടുത്തത്.

വിവാഹത്തിനായി ശശീന്ദ്രന്‍ നായര്‍ നല്കിയ പത്രപ്പരസ്യം കണ്ട് കളമശേരി സ്വദേശിനിയായ യുവതിയുടെ ബന്ധുക്കള്‍ ശശീന്ദ്രന്‍ നായരുടെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നേരത്തെ വിവാഹിതയായ യുവതിക്ക് അതില്‍ ബാധ്യതയില്ലെന്ന് അറിയിച്ചിരുന്നു. രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീടു വധുവിന്റെ ബന്ധുക്കളെ ഒഴിവാക്കി വെള്ളൂത്തുരുത്തി ക്ഷേത്രത്തില്‍ വച്ചു വിവാഹിതരാകുകയായിരുന്നു.

വിവാഹം കഴിഞ്ഞ് വൈകുന്നേരം വീട്ടില്‍ലെത്തിയ വധു താന്‍ ഹൈക്കോടതി വക്കീലാണെന്നും കേസിന്റെ ആവശ്യങ്ങള്‍ക്കായി ആവശ്യങ്ങള്‍ക്ക് ആലപ്പുഴയില്‍ പോകണമെന്നു പറഞ്ഞു ഭര്‍ത്താവിനെ വിശ്വസിപ്പിച്ച് വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് പറയപ്പെടുന്നു. അതിനുശേഷം വധുവിനെ കാണാതാവുകയായിരുന്നു.

‘ഹൈക്കോടതി വക്കീല്‍’ രാത്രി വൈകിയും തിരികെ എത്താതിരുന്നതിനെ തുടര്‍ന്നു ശശീന്ദ്രന്‍ നായര്‍ ആലപ്പുഴ സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്നു വീട്ടില്‍ എത്തിയ ശശീന്ദ്രന്‍നായര്‍ നടത്തിയ പരിശോധനയിലാണു താലിമാല ഉള്‍പ്പെടെ അഞ്ച് പവന്‍ സ്വര്‍ണവും 50,000 രൂപയും നഷ്ടപ്പെട്ടെന്നു കണ്ടെത്തിയത്.

വിവാഹദിവസം തന്നെ താന്‍ വക്കീലാണെന്ന പറഞ്ഞത് വിശ്വസിച്ച ശശീന്ദ്രന്‍നായരെ നോക്കി ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.