രണ്ടര വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ട സംഭവം: അമ്മ അറസ്റ്റില്‍
രണ്ടര വയസുകാരിയുടെ മൃതദേഹം അയലത്തെ കിണറ്റില്‍ കണെ്ടത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ, കളത്തൂര്‍ നമ്പുശേരില്‍ ടിന്റു (28) അറസ്റ്റിലായി. കാമുകനൊപ്പം ബാംഗളൂരില്‍ പോയി ജീവിക്കാനായി കുഞ്ഞിനെ ഒഴിവാക്കാനാണു കൊലപ്പെടുത്തിയതെന്ന് അവര്‍ പോലീസിനോടു പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണു പിണ്ണാക്കനാട് കരിമാക്കില്‍ കണ്ണന്‍ എന്നുവിളിക്കുന്ന സന്തോഷിന്റെയും ടിന്റുവിന്റെയും മകള്‍ സനീഷയുടെ മൃതദേഹം വീടിനടുത്ത പുരയിടത്തിലെ കിണറ്റില്‍ കണെ്ടത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ആറരയ്ക്കും ഏഴരയ്ക്കുമിടയില്‍ സനീഷയെ കിണറ്റിലിട്ടു കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം കൊലപാതകം നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയ കോട്ടയം ഡിവൈഎസ്പി വി. അജിത്കുമാര്‍, ഏറ്റുമാനൂര്‍ സിഐ വി.ആര്‍ രവികുമാര്‍ എന്നിവര്‍ പറഞ്ഞു.
ടിന്റുവിനും കൂട്ടുകാരി ജീനാമോള്‍ക്കുമൊപ്പം വീട്ടില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന സനീഷയെ എടുത്തുകൊണ്ടുപോയി ഇട്ടിരുന്ന വസ്ത്രം മാറ്റി മറ്റൊരു ഉടുപ്പു ധരിപ്പിച്ചു വായ് കൈകൊണ്ടു മൂടിയശേഷം കിണറ്റിലേക്ക് ഇടുകയായിരുന്നെന്നു പോലീസ് പറയുന്നു. ഇതിനായി കിണറിന്റെ ഇരമ്പുമൂടിയുടെ വാതില്‍ വൈകുന്നേരം നാലോടെ തുറന്നുവച്ചിരുന്നു. കുഞ്ഞിനെ കിണറ്റിലിട്ട ശേഷം കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞു വീടിനുള്ളിലേക്കു കയറുകയായിരുന്നു.
കുറവിലങ്ങാട് പോലീസില്‍ കൊലപാതകം നടത്തിയ രാത്രികുഞ്ഞിനെ കാണാനില്ലെന്നു പരാതിയുമായെത്തിയ സംഘത്തിലും കുഞ്ഞിനെ തേടി പിണ്ണാക്കനാട്ടുള്ള പിതാവിന്റെ വീട്ടില്‍ പോയ സംഘത്തിലും ടിന്റുവുണ്ടായിരുന്നു. എന്നാല്‍ രാത്രിയില്‍ അലറിക്കരഞ്ഞുകൊണ്ട് എന്റെ കുഞ്ഞു പോയ വഴിയേ ഞാനും പോകുമെന്നു പറഞ്ഞ് വീടിനു സമീപമുള്ള മറ്റൊരു കിണറ്റില്‍ ചാടാനായി ടിന്റു ഓടിയതായുള്ള ജീനയുടെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മാത്രമല്ല ഇരുമ്പുകമ്പികൊണ്ടു മൂടിയുള്ള കിണറ്റില്‍ പരിക്കുകളൊന്നുമില്ലാതെ മൃതദേഹം കാണപ്പെട്ടത് ആദ്യമേ സംശയത്തിന് ഇടയാക്കിയിരുന്നു.
സനൂഷയുടെ പിതാവ് സന്തോഷ് ടിന്റുവിന്റെ രണ്ടാമത്തെ ഭര്‍ത്താവാണ്. ആദ്യഭര്‍ത്താവായ തൃശൂര്‍ വെട്ടുകാട് തമ്പുരാട്ടിമൂല മഞ്ഞക്കുഴി സുനിലുമായുള്ള ബന്ധത്തില്‍ ഒരു മകളുണ്ട്. എട്ടുവയസുള്ള ഈ കുട്ടിയെ ആഴ്ചകള്‍ക്കു മുമ്പ് മുളന്തുരുത്തിയിലുള്ള ഒരു കോണ്‍വെന്റിലാക്കിയിരുന്നു. ബാംഗളൂരില്‍ ജോലി ചെയ്തിട്ടുള്ള കുറവിലങ്ങാട് ക്ലാരറ്റ് ഭവന്‍ സ്വദേശി സനില്‍കുമാറുമായാണു ടിന്റു ഇപ്പോള്‍ അടുപ്പം കാണിച്ചിരുന്നതെന്നും ഇയാളുമായി ബാംഗളൂര്‍ക്കു പോകാനാണു ടിന്റു പദ്ധതിയിട്ടിരുന്നത്. ടിന്റുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.