മുകുൾ രോഹ്തഗിയെ പുതിയ അറ്റോർണി ജനറലായി കേന്ദ്ര സർക്കാർ നിയമിച്ചു

single-img
28 May 2014

atഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി മുകുൾ രോഹ്തഗിയെ കേന്ദ്ര സർക്കാർ നിയമിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആണ് മുകുൾ രോഹ്തഗി . പുതിയ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ജി.ഇ.വഹൻവതി രാജിവച്ച സാഹചര്യത്തിലാണ് രോഹ്തഗിയുടെ നിയമനം.

 

 

 

മറ്റൊരു മുതിർന്ന അഭിഭാഷകൻ ര‌ഞ്ജിത് കുമാർ സോളിസിറ്റർ ജനറലാവും. പല കേസുകളിലും ഗുജറാത്ത് സർക്കാരിനു വേണ്ടി ഹാജരായിരുന്നത് രഞ്ജിത്താണ്.കേരള തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിൽ അറസ്റ്റിലായ ഇറ്റാലിയൻ നാവികരുടെ കേസിലും രോഹ്തഗി ഹാജരായിരുന്നു.