നവീന്‍ പട്‌നായിക് സര്‍ക്കാര്‍ ഒഡീഷയില്‍ അധികാരമേറ്റു

single-img
21 May 2014

naveenനവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍ സര്‍ക്കാര്‍ ഒഡീഷയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എസ്. സി. ജാമീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇത് തുടര്‍ച്ചയായ നാലാം തവണയാണ് നവീന്‍ പട്‌നായിക് ഒഡീഷയില്‍ അധികാരത്തില്‍ വരുന്നത്. സ്വന്തം മണ്ഡലത്തില്‍ പര്യടനം നടത്തിയ ശേഷമാണ് നവീന്‍ പട്‌നായിക് സത്യപ്രതിജ്ഞ ചെയ്തത്. ഒഡീഷയില്‍ 147 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെഡി 117 സീറ്റുകളുമായാണ് ഭരണം നിലനിര്‍ത്തിയത്.