നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ മതം മാറ്റിയെന്നു തീവ്രവാദികള്‍

single-img
13 May 2014

Nigeriaനൈജീരിയയിലെ ബോര്‍ണോ സ്റ്റേറ്റിലെ സെക്കന്‍ഡറി സ്‌കൂളില്‍നിും തട്ടികൊണ്്ടു പോയ നൈജീരിയന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മതം മാറ്റിയെന്നു ഇസ്്‌ലാമിക തീവ്രവാദികളായ ബോക്കോ ഹറം. നൂറോളം പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങളും ബോക്കോ ഹറം പുറത്തുവിട്ടിട്ടുണ്്ട്. ഇസ്്‌ലാം മതം സ്വീകരിച്ച പെണ്‍കുട്ടികള്‍ പ്രാര്‍ഥിക്കുന്നതാണ് വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നതെന്നു ബോക്കോ ഹറം സന്ദേശത്തില്‍ പറഞ്ഞു.

തങ്ങളുടെ സഹപ്രവര്‍ത്തകര ജയില്‍ മോചിതരാക്കാതെ പെണ്‍കുട്ടികളെ വിട്ടയക്കില്ലന്നു തീവ്രവാദികള്‍ വ്യക്തമാക്കി. എന്നാല്‍ കുട്ടികളെ മതം മാറ്റിയ കാര്യം നൈജീരിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ദൃശ്യത്തിലുള്ളത് കാണാതായ കുട്ടികള്‍ തന്നെയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.