ഡാരന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

single-img
10 May 2014

Darren-Sammyപോര്‍ട്ട് ഓഫ് സ്‌പെയിന്‍: വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ടെസ്റ്റ് നായക പദവിയില്‍ നിന്നും നീക്കിയതിനു തൊട്ടു പിന്നാലെയാണ് സമിയുടെ വിരമിക്കല്‍ തീരുമാനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 38 ടെസ്റ്റുകള്‍ കളിച്ചിട്ടുളള സമി 2010ലാണ് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായത്. അടുത്തകാലത്ത് സമിയുടെ ക്യപ്റ്റൻസിയിൽ ഇന്ത്യയിൽ ഉൾപടെയുള്ള മത്സരത്തിൽ തോൽവി പിണഞ്ഞിരുന്നു.ഏകദിനത്തിലും 20 ട്വന്റി ക്രിക്കറ്റിലും ഡാരന്‍ സമി തുടരും.