ഭൂമി ഏറ്റെടുക്കലിലെ പ്രശ്നം :ദേശീയ പാത വികസന പദ്ധതി ഉപേക്ഷിക്കുകയാണെന്നു ദേശീയപാത അതോറിറ്റി

single-img
8 May 2014

nhഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങള്‍ കാരണം ദേശീയ പാത വികസന പദ്ധതി ഉപേക്ഷിക്കുകയാണെന്നു ദേശീയപാത അതോറിറ്റി, സംസ്ഥാന മരാമത്തു വകുപ്പിനെ അറിയിച്ചു. കുറ്റിപ്പുറം – ഇടപ്പള്ളി, ചേര്‍ത്തല – കഴക്കൂട്ടം തുടങ്ങിയ ദേശീയപാതാവികസനം ആണ് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചത് .

 

 

കുറ്റിപ്പുറം മുതല്‍ ഇടപ്പള്ളി വരെ 11.73 കിലോമീറ്ററും കഴക്കൂട്ടം മുതല്‍ ചേര്‍ത്തല വരെ 172 കിലോമീറ്ററുമാണ് നാലുവരി പാതയാക്കാന്‍ പദ്ധതിയിട്ടിരുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ 14നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.