മുംബൈക്കെതിരെ ചെന്നൈക്ക് ഏഴു വിക്കറ്റ് ജയം

single-img
26 April 2014

csk1ദുബായ്: മക്കല്ലത്തിന്റെ മികവിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈക്ക് ഏഴു വിക്കറ്റ് ജയം. ധോണിയുടെ നൂറാം ഐ.പി.എല്‍. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ആറു പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.

അര്‍ധശതകം നേടിയ മക്കല്ലത്തിന് (53 പന്തില്‍ 71*) പുറമെ  ഡ്വെിന്‍ സ്മിത്ത് (29), ഡു പ്ളസിസ് (20) എന്നിവരും തിളങ്ങി.  മീഡിയം പേസര്‍ മോഹിത് ശര്‍മയുടെ നാലു വിക്കറ്റ് പ്രകടനവും ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ബ്രെണ്ടന്‍ മെക്കല്ല(53 പന്തില്‍ പുറത്താവാതെ 71)ത്തിന്റെ അര്‍ധശതകവുമാണ് ചെന്നൈയ്ക് വിജയം സമ്മാനിച്ചത്.

മുംബൈക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (50) അര്‍ധശതകം നേടിയതിന് പുറമെ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍(39), ആദിത്യ താരെ(23) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 7ന് 141; െൈചന്ന 19 ഓവറില്‍ 3ന് 142.

ബാറ്റിങ്ങിലെ പാളിച്ചകളും ബൗളിങ്ങിന്റെ മൂര്‍ച്ചക്കുറവും ഫീല്‍ഡിങ്ങിലെ പിഴവുകളുമാണ് മുംബൈയെ തോല്‍വിയിലേക്ക് നയിച്ചത്.  53 പന്തില്‍ എട്ടു ബൗണ്ടറിയും രണ്ടു സിക്‌സറുമടങ്ങുന്നതായിരുന്നു മെക്കല്ലത്തിന്റെ പക്വതയാർന്ന ഇന്നിങ്‌സ്.