ഒളിച്ചോടിയ മുപ്പത്തിയേഴുകാരി വീട്ടമ്മ പതിനാറുകാരനൊപ്പം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

single-img
24 April 2014

olichottamവള്ളിക്കുന്നില്‍ ഒരാഴ്ച മുമ്പ് ഒളിച്ചോടിയ ഭര്‍തൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായ മുപ്പത്തിയേഴുകാരി പതിനാറുകാരനായ വിദ്യാഥിയോടൊപ്പം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

അയല്‍വാസിയും മകന്റെ സുഹൃത്തുമായ പതിനാറുകാരന്റെ കൂടെയാണ് ഭര്‍ത്താവ് വിദേശത്തുള്ള കണ്ണൂര്‍ സ്വദേശി യുവതി ഒളിച്ചോടിച്ചത്. ഇതുസംബന്ധിച്ച് ഇരുവരുടെയും ബന്ധുക്കള്‍ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്‌ഐ അനില്‍കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഗോവയിലാണെന്ന വിവരം ലഭിച്ചത്.

അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ ഇവര്‍ കഴിഞ്ഞദിവസം രാത്രി പരപ്പനങ്ങാടി സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.