എൻ.ഡി.എ അധികാരത്തിലെത്തിയാൽ റോബർട്ട് വാദ്രയെ ജയിലിലടയ്ക്കുമെന്ന് ഉമാ ഭാരതി ആവർത്തിച്ചു

single-img
21 April 2014

umaഎൻ.ഡി.എ അധികാരത്തിലെത്തിയാൽ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയെ ജയിലിലടയ്ക്കുമെന്ന് ഉമാ ഭാരതി വീണ്ടും ആവർത്തിച്ചു.എല്ലാ നിയമങ്ങളും ലംഘിച്ച് പണം സമ്പാദിച്ചു കൂട്ടുകയാണ് വാദ്ര ചെയ്തതെന്ന് അവർ ആരോപിച്ചു.

 

 

സോണിയ ഗാന്ധിയുടെ മരുമകനായതുകൊണ്ട് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾക്ക് വാദ്രയെ പേടിയായിരുന്നു. കോൺഗ്രസിന്റെ കേന്ദ്ര മന്ത്രിമാരും വാദ്രയുടെ സമ്മർദ്ദത്തിനടിമപ്പെട്ടിട്ടുണ്ട്. ബി.ജെ.പി എന്തു പറഞ്ഞാലും ശരി തനിക്ക് അധികാരം ലഭിക്കുകയാണെങ്കിൽ വാദ്രയെ തുറുങ്കിലടയ്ക്കുമെന്ന് ഉമാ ഭാരതി വ്യക്തമാക്കി.