ദക്ഷിണ കൊറിയന്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ചായി

single-img
18 April 2014

South Korea Ship Sinkingദക്ഷിണ കൊറിയയില്‍ കടത്തു ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 25 യാത്രക്കാരുടെ മൃതദേഹം കണ്‌ടെടുത്തു. 271 യാത്രക്കാരെ ഇപ്പോഴും കണ്‌ടെത്താനായിട്ടില്ല. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മരണ സംഖ്യ ഇനിയുമുയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു. ജെജു ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബോട്ട് ജീവനക്കാരുള്‍പ്പെടെ 475 യാത്രക്കാരുമായി പുറപ്പെട്ട ബഹുനില ബോട്ട് ദക്ഷിണ കൊറിയയുടെ തെക്കന്‍ തീരത്താണ് മുങ്ങിയത്. യാത്രക്കാരില്‍ 179 പേരെ രക്ഷപെടുത്താനായി.