ചൈനീസ് സര്‍ക്കാര്‍ അശ്ലീല സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നു

single-img
14 April 2014

no_sex1വീഡിയോ, ഫോട്ടോ എന്നിവയില്‍കൂടി നഗ്നത പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകളുള്‍പ്പെടെ അശ്ലീല സൈറ്റുകള്‍ക്ക് എതിരെ ബോധവല്‍ക്കരണവും നടപടിയും സ്വീകരിക്കുവാന്‍ ചൈനീസ് സര്‍ക്കാര്‍ നടപടി തുടങ്ങി. ഇത്തരം സൈറ്റുകളിലെ വിവരങ്ങള്‍ പ്രത്യേകതരം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സി പരിശോധിക്കുമെന്നും ഇത്തരത്തിലുള്ള പരിശോധനയില്‍ അശ്ലീലത കൂടിയവ ഉണ്‌ടെങ്കില്‍ അവ അപ്പോള്‍ തന്നെ ഇന്റര്‍നെറ്റില്‍ നിന്നും നീക്കുമെന്നും ഗവണ്‍മെന്റ് വക്താവ് അറിയിച്ചു.