നൈജീരിയയില്‍ തീവ്രവാദി ആക്രമണം; 135 പേര്‍ കൊല്ലപ്പെട്ടു

single-img
14 April 2014

map_of_nigeriaനൈജീരിയയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 135 പേര്‍ കൊല്ലപ്പെട്ടു. മുസ്‌ലീം തീവ്രവാദ സംഘടനയായ ബൊക്കോ ഹരാമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. ദിക്വ നഗരത്തിലെ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളേജിലായിരുന്നു ആദ്യ ആക്രമണം. ഇവിടെ സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമികള്‍ കോളേജ് ലൈബ്രറി അഗ്നിക്കിരയാക്കിയശേഷം രക്ഷപെട്ടു. ഇതിന് സമീപം രണ്ട് ഗ്രാമങ്ങളിലായാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ഈ ആക്രമണത്തില്‍ 130 ഗ്രമാവാസികള്‍ കൊല്ലപ്പെട്ടു.