ഉത്തർപ്രദേശിലെ സോണേബദ്രയിലെ ഒബ്ര ഡാം റെയിൽവെ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

single-img
3 April 2014

uttaഉത്തർ പ്രദേശിലെ സോണേബദ്രയിലെ ഒബ്ര ഡാം റെയിൽവെ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. സംഭവത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു . പാസഞ്ചർ ട്രെയിനും വാരണാസി- ശക്തിനഗർ ഇന്റർസിറ്റി എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. സിഗ്നൽ സംവിധാനത്തിലെ പാളിച്ചയാണ് അപകടത്തിന് കാരണമെന്നാണ് റെയിൽവെയുടെ പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. മരണ സംഖ്യ ഇനിയും കൂടാനിടയുണ്ട്.