ഞാന്‍ രാജിവയ്ക്കുന്നു; വാര്‍ത്തകണ്ടവര്‍ അമ്പരന്നു

single-img
7 March 2014

Jiz Whalലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ യുക്രെയിനിലെ ക്രിമിയ പിടിച്ചെടുത്ത റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നടപടിയില്‍ പ്രതിഷേധിച്ചു റഷ്യ റ്റുഡേ ചാനലിന്റെ വാഷിംഗ്ടണ്‍ റിപ്പോര്‍ട്ടര്‍ ലിസ് വാള്‍ ലൈവ് ആയി രാജി പ്രഖ്യാപിച്ചത് വാര്‍ത്ത കണ്ടുകൊണ്ടിരുന്നവരെ അമ്പരപ്പിച്ചു.

തത്സമയ റിപ്പോര്‍ട്ട് നല്കുകയായിരുന്ന ലിസ്, ഈ വാര്‍ത്തയ്ക്കുശേഷം താന്‍ രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചു. പുടിന്റെ നടപടികളെ വെള്ളപൂശുന്ന ചാനലില്‍ തനിക്ക് തുടരാന്‍ താത്പര്യമില്ലെന്ന് അവര്‍ പറഞ്ഞു. ഹംഗറിയിലെ വിപ്ലവകാലത്ത് സോവിയറ്റു പടയില്‍നിന്നു രക്ഷപ്പെടാന്‍ പലായനം ചെയ്ത കുടുംബമാണു തന്റേതെന്നും ലിസ് കൂട്ടിച്ചേര്‍ത്തു.