ഏഷ്യാകപ്പിലെ പാക്കിസ്ഥാന്റെ വിജയം; അമിതാഹ്ലാദം മൂലം സംഘര്‍ഷ സൃഷ്ടിച്ചതിന് 67 കാഷ്മീരി വിദ്യാര്‍ഥികളെ പുറത്താക്കി

single-img
5 March 2014

Subhartiഏഷ്യാകപ്പില്‍ ഞായറാഴ്ച നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ പാക്കിസ്ഥാന്‍ വിജയത്തില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത 67 കാഷ്മീരി വിദ്യാര്‍ഥികളെ പറുത്താക്കി.

മീററ്റിലെ സ്വാമി വിവേകാന്ദ ശുഭാര്‍ഥി യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലെ ഹാളില്‍ വെച്ച് കാഷ്മീര്‍ വിദ്യാര്‍ഥികള്‍ പാക് അനുകൂലമുദ്രാവാക്യങ്ങള്‍ വിളിച്ചത് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതോടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷവും കല്ലേറും നടന്നത് പ്രശ്‌നം രൂക്ഷമായതോടെ കാഷ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു. കാഷ്മീരി വിദ്യാര്‍ഥികളുടെ പ്രവര്‍ത്തി രാജ്യതാല്‍പര്യത്തിനു എതിരാണെന്നു കോളജ് അധികൃതര്‍ പറഞ്ഞു.