പാക്കിസ്ഥാനുമായി കൂടുതല്‍ സൈനിക സഹകരണത്തിനു ചൈന

single-img
1 March 2014

Nawaz-Sharif-1പാക്കിസ്ഥാനുമായുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിനു ചൈന നടപടി സ്വീകരിക്കും. പാക്കിസ്ഥാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രതിരോധമന്ത്രി ചാംഗ് വാന്‍ക്വാന്‍ ഇതു സംബന്ധിച്ച് പാക് നേതാക്കളുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാന്റെ അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും ചൈന നല്‍കുന്ന പിന്തുണയെ വിലമതിക്കുന്നുവെന്നു ചാംഗിനോട് പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു. പാക് അധിനിവേശ കാഷ്മീരിലൂടെ കടന്നുപോകുന്ന 200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാഷ്ഗാര്‍-ഗ്വദര്‍ വ്യാപാര ഇടനാഴിക്കുവേണ്ടി ഇരു രാജ്യങ്ങളും നടപടി തുടങ്ങി. പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിന് ഇതുതകുമെന്നു ഷരീഫ് ചൂണ്ടിക്കാട്ടി.