അമേരിക്കന്‍ അധിനിവേശകാലത്തെ തടവുകാരെ അഫ്ഗാന്‍ മോചിപ്പിച്ചു : ബാഗ്രാം ജയിലിലെ 65 തടവുകാര്‍ക്ക് മോചനം

single-img
13 February 2014

അഫ്ഗാനില്‍ അധിനിവേശം നടത്തിയകാലത്ത് അമേരിക്ക തടവിലാക്കിയ, ബാഗ്രാം ജയിലിലെ തടവുകാരെ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ മോചിപ്പിച്ചു.ബാഗ്രാം ജയിലിനുള്ളില്‍ തടവിലായിരുന്ന 65 തടവുകാരെയാണ് അഫ്ഗാന്‍ മോചിപ്പിച്ചത്.അഫ്ഗാന്‍ സര്‍ക്കാരിന്റെ ഈ നടപടിയില്‍ അമേരിക്ക കടുത്ത പ്രതിഷേധമാണ് പ്രകടിപ്പിച്ചത്.ലോകത്തിലെ ഏറ്റവും അപകടകാരികളായ കുറ്റവാളികളെയാണ് അഫ്ഗാന്‍ നിരുപാധികം മോചിപ്പിച്ചതെന്നാണ് അമേരിക്കയുടെ വാദം.

ബാഗ്രാം ജയിലിന്റെ നിയന്ത്രം അഫ്ഗാനിസ്ഥാന്റെ കയ്യിലെത്തിയത് കഴിഞ്ഞ വര്‍ഷമാണ്‌.തടവുകാര്‍ നിരപരാധികളാണ്  എന്നാണു അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ് കര്‍സായിയുടെ വാദം.നിരപരാധികളായ തടവുകാരെ പീഡിപ്പിച്ചു അവരെക്കൊണ്ടു സ്വന്തം രാജ്യത്തെ തന്നെ വെറുപ്പിക്കാന്‍ ഇടയാക്കുന്ന ജയില്‍ ഒരു “താലിബാന്‍ നിര്‍മ്മാണ ഫാക്ടറി ” പോലെ ആയിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ നിരവധി അഫ്ഗാന്‍ പട്ടാളക്കാരെയും പൌരന്മാരെയും ആക്രമിച്ച ഭീകരന്മാരാണ് ഈ തടവുകാരെന്നു പറഞ്ഞ കാബൂളിലെ അമേരിക്കന്‍ എംബസ്സി ഈ നടാടിയെ നിശിതമായി വിമര്‍ശിച്ചു.ഇന്ന് രാവിലെ 9മണിയോടെ മോചിപ്പിക്കപ്പെട്ട തടവുകാര്‍ ബസുകളില്‍ കയറി അവരുടെ വീടുകളിലേയ്ക്ക് പോയി.കാബൂളും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വശലാകുന്നതിന്റെ സൂചനകളാണ് പുതിയ സംഭവവികാസങ്ങള്‍.