ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുകൂലിച്ച് അണ്ണാ ഹസാരെ രംഗത്ത്

single-img
9 February 2014

annaബംഗാൾ  മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുകൂലിച്ച് അണ്ണാ ഹസാരെ രംഗത്ത് . പൊതുജീവിതത്തില്‍ ലാളിത്യം പുലര്‍ത്തുന്ന മമതയെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് വേണ്ടതെന്ന് അണ്ണാ ഹസാരെ. മമതയെ പുകഴ്ത്തിയ ഹസാരെ കെജ്രിവാളിനെ പരോക്ഷമായി വിമര്‍ശിച്ചു പൊതു ജീവിത്തില്‍ മമത പുലര്‍ത്തുന്ന ലാളിത്യമാണ് ഹസാരെയെ ആകര്‍ഷിച്ചത്.  കഴിഞ്ഞ ദിവസം   ദില്ലിയില്‍ വച്ച് മമതയും ഹസാരെയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ ദിവസം തന്നെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഹാസരെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.മമതയില്‍ തനിക്ക് വിശ്വാസമുണ്ട് എന്നും  മുഖ്യമന്ത്രിയായിട്ട് പോലും മമത ചെരുപ്പാണ് ധരിക്കുന്നത് എന്നും ഹസാരെ പറഞ്ഞു. അവര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ സ്വീകരിച്ചിട്ടില്ല.

പകരം ചെറിയ ഭവനത്തിലാണ് കഴിയുന്നത്. ഖാദി വസ്ത്രമാണ് ധരിക്കുന്നത്. പ്രതിദിനം എട്ടു മുതല്‍ പത്ത് വരെ കിലോമീറ്ററുകള്‍ താണ്ടി ഗ്രാമീണരെ സന്ദര്‍ശിക്കാറുണ്ട്. ഇത്തരം ആളുകള്‍ക്കാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കുക എന്നും  അണ്ണാ ഹസാരെ പറഞ്ഞു. എന്നാല്‍ ഇതിന് വിപരീതം ആയി  ചിലര്‍ ആദ്യം തങ്ങള്‍ക്ക് ബംഗാള്‍വുകളും കാറും വേണ്ടെന്ന് പറയുകയും പിന്നീട് പറഞ്ഞതിന് വിപരീതമായി അവ സ്വീകരിയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹസാരെ പറഞ്ഞു . മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഹസാരെ മമതയെ പ്രശംസിയ്ക്കുകയും കെജ്രിവാളിനെ വിമര്‍ശിയ്ക്കുകയും ചെയ്തത്.പ്രധാനമന്ത്രിയായല്‍ രാജ്യത്തെ മാറ്റാന്‍ മമതയ്ക്ക് കഴിയുമെന്നും ഹസാരെ പറഞ്ഞു.