മൂന്ന് കുട്ടികളുടെ പിതാവായതിനു പ്രശസ്ത ചൈനീസ് സംവിധായകന്‍ ഷാങ് യിമോവുവിന് പിഴചുമത്തി

single-img
8 February 2014

chineseമൂന്ന് കുട്ടികളുടെ പിതാവ് ആകുന്നത് പിഴ ചുമത്താൻ ഉള്ള തക്ക  വിഷയം ആണോ.എന്നാൽ  മൂന്ന് കുട്ടികളുടെ പിതാവായതിനു പ്രശസ്ത ചൈനീസ് സംവിധായകന്‍ ഷാങ് യിമോവുവിന് 7.20 കോടി രൂപ പിഴചുമത്തി. ഒരു ദമ്പതിമാര്‍ക്ക് ഒരു കുട്ടി എന്ന ചൈനയിലെ കുടുമ്പാസൂത്രണ നയം ലംഘിച്ചതിനാണ് പിഴ.തങ്ങള്‍ക്ക് 3 കുട്ടികള്‍ ഉണ്ടെന്നും തനിക്ക് പറ്റിയ തെറ്റിനു എന്ത് ശിക്ഷ സ്വീകരിക്കുവാനും താന്‍ തയ്യാറാണെന്നും അദ്ദേഹ് അടുത്തിടെ പറഞ്ഞിരുന്നു. അറുപത്തൊന്നുകാരനായ ഇദ്ദേഹത്തിനും ഭാര്യക്കും രണ്ടു പുത്രന്മാരും ഒരു പുത്രിയും ആണ് ഉള്ളത്. കുട്ടികളുടെ കാര്യത്തില്‍ ചൈനീസ് ഭരണകൂടം പിന്തുടരുന്ന കടുത്ത നിയന്ത്രണം മൂലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുള്‍പ്പെടെ പല മാതാപിതാക്കളും ദുരിതം അനുഭവിക്കുകയാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഹൗസ് ഓഫ് ഫഌങ്, ഡാഗേഴ്‌സ്, ഹീറോ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ് അറുപത്തൊന്നുകാരനായ ഷാങ് യിമോവു. കഴിഞ്ഞ ഡിസംബറില്‍ ഒറ്റകുട്ടി നയത്തില്‍ ഇളവു വരുത്തുന്ന പ്രമേയം ചൈനീസ് നിയമനിര്‍മ്മാണ സമിതി പാസാക്കിയിരുന്നു.