ദേശീയ ഗെയിംസ് :കേന്ദ്രസഹായം കൂടി ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
29 January 2014

ommenദേശീയ ഗെയിംസ് കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസഹായം കൂടി ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുതലം മുതല്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കി കായികതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇതിന് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും കായികരംഗത്തെ പരിപോഷിപ്പിക്കാന്‍ സ്വന്തം അധികാരപരിധിയില്‍ വരുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കായിക രംഗത്തെ പ്രതിഭകളുമായി ചർച്ച നടത്തി കായികരംഗത്തിന് പുതിയമുഖം നൽകുമെന്നും അദ്ദേഹം പറഞ്ഞു.